തെലുങ്ക് സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കൊനിഡെലയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. 2023-ലായിരുന്നു ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നത്. വിവാഹിതരായി 11 വർഷങ്ങൾ കഴിഞ്ഞായിരുന്നു ആദ്യത്തെ കുഞ്ഞുണ്ടായത്. ഇപ്പോഴിതാ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
2023 ജൂണിൽ ഉണ്ടായ ആദ്യ കുഞ്ഞിന് ക്ലിൻ കാര എന്നാണ് പേരിട്ടത്. രാം ചരണിന്റെ ഭാര്യ ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. ദീപാവലി ദിനത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.